തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോര്‍മറിലിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ധര്മ്മശാലക്കടുത്ത് കുളിച്ചാലിലെ ആന്തൂര്‍ വില്ലേജ് ഓഫീസിന് സമീപം കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ ധര്‍മ്മശാല നിഫ്റ്റ് വിദ്യാര്‍ത്ഥികളായ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ പി.റിജിന്‍(25), തൃശൂര്‍ തൃപ്പയാറെ എലിപ്പറമ്പില്‍ സച്ചിന് രാമാനുജന്(24), തമിഴ്നാട് പെരുംതുറ സ്വദേശി പി.ദ്വാരകേശ്(21), തൃശൂര്‍ മണ്ണുത്തിയിലെ എം.കെ.കൃഷ്ണകുമാര്‍(19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: