ഗുരുദേവ സമാധിദിനം ആചരിച്ചു

Wednesday 21 September 2016 9:06 pm IST

കണ്ണൂര്‍: ശ്രീനാരായണഗുരു ദേവന്റെ 89ാം സമാധി ദിനാചരണത്തിന്റെ ഭാഗമായി തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 7മുതല്‍ അഖണ്ഡ നാമജപം, മഹാസമാധി സമയമായ വൈകിട്ട് 3 30ന് ഗുരുദേവ പ്രതിമയില്‍ പ്രത്യേക പൂജയും തുടര്‍ന്ന് സമാധി ഗീതവും നടന്നു. വൈകിട്ട് 7 മണിക്ക് സമൂഹ പ്രാര്‍ത്ഥനയും പൂക്കോടന്‍ ശശിധരന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. ഭക്തിസംവര്‍ദ്ധിനി യോഗം മഹാകവി കുമാരനാശാന്‍ സ്മാരക ലൈബ്രറി ആന്റ് റിസേര്‍ച്ച് സെന്ററിന്റെ മൂന്നാം വാര്‍ഷികം ആചരിച്ചു. രാവിലെ 10ന് നടന്ന പരിപാടിയില്‍ ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തില്‍ വിജയന്‍ ചാലോട് പ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളില്‍ സമ്മാനം നേടിയവര്‍ക്ക് ഭക്തിസംവര്‍ദ്ധിനി യോഗം വൈസ് പ്രസിഡന്റ് ടി.കെ രാജേന്ദ്രന്‍ സമ്മാനം വിതരണം ചെയ്തു. ചടങ്ങില്‍ വി.എ.രാമാനുജന്‍ സ്വാഗതം പറഞ്ഞു. ഇരിട്ടി: ശ്രീനാരായണ ഗുരുദേവന്റെ എണ്‍പത്തി ഒന്‍പതാമത് മഹാ സമാധി ദിനം ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. കല്ലുമുട്ടി ഗുരുദേവ മന്ദിരത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ജയകുമാര്‍ ശാന്തികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും നടന്നു. പി.കെ.രാമന്‍ മാസ്റ്റര്‍, ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. കെ.വി.അജി, പി.എന്‍.ബാബു, കെ.കെ.സോമന്‍, എ.എന്‍.സുകുമാരന്‍, പി.ജി.രാമകൃഷ്ണന്‍, കെ.എം.രാജന്‍, ശ്രീനിവാസന്‍ പനക്കല്‍, സി. വിജയന്‍, വി.ഭാസ്‌കരന്‍, പി.പി.കുഞ്ഞൂഞ്ഞ്, പി.ജി.ജയരാജ്, രാജമ്മ സഹദേവന്‍, ചന്ദ്രബോസ് എടക്കാനം തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യൂണിയനിലെ ആനപ്പന്തി, കണിച്ചാര്‍, മലയാളം കാട്, വിളമന, പയ്യാവൂര്‍, ചരള്‍, മട്ടിണി, കൊട്ടിയൂര്‍, ഉളിക്കല്‍, പൊയ്യമല, കേളകം, വെള്ളൂന്നി, പടിയൂര്‍, വള്ളിത്തോട്, അടക്കാത്തോട്, കല്ല്യാട്, കോളിത്തട്ടു, മേനചോടി, വാളത്തോട്, കാക്കയങ്ങാട്, തില്ലങ്കേരി ശാഖകളിലും തലശ്ശേരി: ശ്രീജ്ഞാനോദയ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയില്‍ ഗുരുദേവ സമാധി ദിനം ആചരിച്ചു. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണി വരെ അഖണ്ഡ ഭജനം, ഗുരുദേവ പ്രതിമയില്‍ അഭിഷേകം, അര്‍ച്ചന, സമൂഹസദ്യ, മഹാസമാധി മുഹൂര്‍ത്തത്തില്‍ സമൂഹ പ്രാര്‍ത്ഥന എന്നിവയും നടന്നു. കാര്‍ത്തികപുരം: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ സമാധിദിനം ആചരിച്ചു. ശാഖാ പ്രസിഡണ്ട് കാട്ടുമറ്റത്തില്‍ മോഹനന്‍ കാര്‍ത്തികപുരം ഗുരുദേവ ക്ഷേത്രത്തിലെ സമാധി ദിനാചരണത്തിന് നേതൃത്വം നല്‍കി. രാവിലെ മുതല്‍ ഗുരുദേവ പൂജയും പ്രാര്‍ത്ഥനയും ഉപവാസവും നടന്നു. കാര്‍ത്തികപുരം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ കീഴിലുള്ള മാവുംതട്ട് ഗുരുമന്ദിരത്തിലും രാവിലെ മുതല്‍ ഗുരുപൂജ, പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടന്നു. കൊല്ലക്കുഴിയില്‍ വാസുദേവന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.