വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ

Wednesday 21 September 2016 9:13 pm IST

ഇരിട്ടി: ഇരിട്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പ്രഥമ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇരിട്ടി തന്തോട് സെന്റ് ജോസഫ്പള്ളി ഹാളില്‍ നടക്കുന്ന പരിപാടി പി.കെ.ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. സിപിസി ചെയര്‍മാന്‍ ജോസഫ് നമ്പുടാകം അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എംഎല്‍എ, ഫാ.ജോര്‍ജ്ജ് വണ്ടര്‍കുന്നേല്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ തോമസ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ജോസഫ് നമ്പുടാകം, ജോസ് പൂമല, ടി.എ.അഗസ്റ്റിന്‍, വി.കെ.ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.