ഒബാമയുടെ സ്റ്റേറ്റിലും റോംനിക്ക്‌ വിജയം

Wednesday 21 March 2012 8:51 pm IST

വാഷിംഗ്ടണ്‍: യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സ്റ്റേറ്റായ ഇല്ലിനോയില്‍ മിറ്റ്‌ റോംനിക്ക്‌ വിജയം. എതിര്‍ സ്ഥാനാര്‍ത്ഥിക്ക്‌ സന്റോറം സെനറ്ററായ പെന്‍സില്‍ വാനിയയിലും റോംനിക്കാണ്‌ ജയം. റോംനിക്ക്‌ 47% വോട്ട്‌ ലഭിച്ചു. റിക്ക്‌ സാന്റോറത്തിന്‌ 35% വോട്ടുകളും ലഭിച്ചും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നിര്‍ണായക ജയമാണിത്‌. എങ്കിലും വരാനിരിക്കുന്ന സ്റ്റേറ്റുകളില്‍ മിറ്റ്‌ റോംനി പരാജയപ്പെടുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ വംശജന്‍ ബോബി ജിന്‍ധാല്‍ ഗവര്‍ണറായ ലൂസിയാന ഉള്‍പ്പെടെയുള്ള വയിലാണ്‌ ഫലം വരാനുള്ളത്‌. പ്രസിഡന്റ്‌ പദവിയിലേക്കാണ്‌ താന്‍ നീങ്ങുന്നതെന്നും തനിക്ക്‌ അനുഭവസമ്പത്തും ദീര്‍ഘവീക്ഷണവുമുണ്ടെന്ന്‌ റോംനി പറഞ്ഞു. അതേസമയം, രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വലിയ പ്രശ്നമാണെന്നും തൊഴിലില്ലായ്മയും വലിയ പ്രശ്നമാണെന്നും സാന്റോറം തന്റെ അനുയായികളോട്‌ പറഞ്ഞു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.