കണ്ണൂര്‍: ബിജെപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ഹരിദാസിനെ അന്യായമായി കസ്റ്റഡിയില്‍ എടുത്ത തലശ്ശേരി പോലീസ് നടപടി തികച്ചും പക്ഷപാതപരവും നിയമവിരുദ്ധവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. ഏകപക്ഷീയമായി സിപിഎം ഒരുഭാഗത്ത് അക്രമം നടത്തുകയും മറുഭാഗത്ത് പോലീസ് പക്ഷപാതപരമായി പെരുമാറുകയുമാണ് തലശ്ശേരിയില്‍ ചെയ്യുന്നത്. സിപിഎം അക്രമകാരികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും വിരട്ടാമെന്ന വ്യാമോഹം നടക്കില്ലെന്ന് സത്യപ്രകാശന്‍ പറഞ്ഞു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട്ടേക്ക് ജനപ്രവാഹം ഉണ്ടാകുമെന്ന വസ്തുത മനസ്സിലാക്കി പോലീസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന് സത്യപ്രകാശ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: