ഇരിട്ടി : തില്ലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് ഏതാനും സമയം മുന്‍പ് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് കുണ്ടരിഞ്ഞാലിലെ ആര്‍എസ്എസ് പ്രവര്ത്തകന് രതീശിനെ പേരാവൂര്‍ സിഐ അറസ്റ്റു ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് പേരാവൂരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘപരിവാര്‍ നേതാക്കളായ സജീവന് ആറളം, എം.രതീഷ്, എന്‍.വി.ഗിരീഷ്, പുതുക്കുടി രാജന്, പി.കെ.ശ്രീജിത്ത്, സി.രൂപേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: