തില്ലങ്കേരി സ്‌ഫോടനം: അര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു : ആര്‍എസ്എസ്

Wednesday 21 September 2016 9:27 pm IST

ഇരിട്ടി: തില്ലങ്കേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരപരാധികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ ആര്‍എസ്എസ് താലൂക്ക് കാര്യകാരി ശക്തമായി പ്രതിഷേധിച്ചു. വിനീഷിന്റെ കൊലപാതകത്തിന് തൊട്ട് മുന്‍പ് തില്ലങ്കേരിയില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്നുപറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച പേരാവൂര്‍ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ കുണ്ടരിഞ്ഞാലിലെ രതീശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് ഇന്നലെ വൈകുന്നേരത്തോടെ പേരാവൂര്‍ സിഐ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. കഴിഞ്ഞ ആറു ദിവസമായി പേരാവൂര്‍ സ്‌റ്റേഷനില്‍ രതീശിനെ പോലീസ് പീഡിപ്പിക്കുകയായിരുന്നു. സിപിഎം നടപ്പിലാക്കിയ വിനീഷിന്റെ കൊലപാതകത്തിന്റെ ജാള്യത മറച്ചു വെക്കാനായി സിപിഎം നേതൃത്വത്തിന്റെ അജണ്ട പേരാവൂര്‍ സിഐ നടപ്പിലാക്കുകയായിരുന്നു. ദിവസങ്ങളോളം നടന്ന പോലീസ് ചോദ്യം ചെയ്യലില്‍ യാതൊരു തെളിവും ലഭിക്കാതെ വന്നപ്പോള്‍ സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് നിരപരാധിയായ രതീശനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരിക്കുന്നത്. സിപിഎം ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പേരാവൂര്‍ സിഐ യുടെ ആര്‍എസ്എസ് വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഇരിട്ടി താലൂക്ക് കാര്യകാരി ശക്തമായി പ്രതിഷേധിച്ചു. വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം, താലൂക്ക് കാര്യവാഹ് എം.രതീഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.