കാലുഷ്യമകറ്റാന്‍ ഗുരുദര്‍ശനം: പ്രീതി നടേശന്‍

Wednesday 21 September 2016 9:19 pm IST

മുഹമ്മ: ലോകത്തിലെ എല്ലാകാലുഷ്യവും മാറ്റാന്‍ ഗുരുദര്‍ശനം മാത്രം മതിയെന്ന് എസ്എന്‍ട്രസ്റ്റ് അംഗം പ്രീതിനടേശന്‍. മുഹമ്മ മേഖല സംയുക്ത സമാധി ദിനാചരണ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗുരുദര്‍ശനത്തിന് ഏറെ പ്രസക്തിയുള്ള കാലമാണ്. ഗുരു ആരാണെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇത് ഗുരു നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഗുരുവിനെ അറിയാന്‍ അദ്ദേഹത്തിന്റെ കൃതികള്‍ മാത്രം പഠിച്ചാല്‍ മതി. ഈശോ വാസോപനിഷത്ത് മാത്രമാണ് ഗുരു മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അനാദി കാലംതൊട്ടേ നമ്മുടെ വേദപൊരുളാണിത്. ഓം എന്ന മന്ത്രം തന്നെയാണ് നമ്മളിലുള്ളത്. ഗുരു ഓംങ്കാര പൊരുളാണ്. സാക്ഷാല്‍ പരബ്രഹ്മത്തിന്റെ അവതാരമായ ഗുരു ഈഴവ കുലത്തിന്റെ മാത്രമല്ല. ലോകത്തിലെ മുഴുവന്‍ മനുഷ്യരാശിയ്ക്കും വേണ്ടിയാണ് ദര്‍ശനം നല്‍കിയത്. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ അദ്ധ്യക്ഷത വഹിച്ചു. പത്തിയൂര്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിയാത്ര മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്ത് നിന്നാരംഭിച്ച് ആര്യക്കര എസ് എന്‍ കവല 498-ാം നമ്പര്‍ ശാഖായോഗം ഹാളില്‍ എത്തിച്ചേര്‍ന്നതോടെ സമ്മേളനം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.