അതിരപ്പിള്ളി വിവാദമാക്കാന്‍ സിപിഐ

Wednesday 21 September 2016 9:20 pm IST

തൃശൂര്‍: എഐവൈഎഫിന്റെ ജില്ലാ സമ്മേളനം നാളെ തുടങ്ങും. സി.പി.എമ്മുമായുള്ള ഭിന്നത മൂര്‍ഛിപ്പിച്ച് അതിരപ്പിള്ളി സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാകും. അതിരപ്പിള്ളിയുടെ കാര്യത്തില്‍ രണ്ടുപാര്‍ട്ടികളും രണ്ടഭിപ്രായത്തിലാണ്.ആനുകാലിക-പാരിസ്ഥിതിക വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനത്തില്‍ പതിവിന് വിരുദ്ധമായി സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി. സമ്മേളന വേദിയില്‍ത്തന്നെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണിത്. ജില്ലയില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക് നീങ്ങുന്നതായാണ് സൂചന. എഐവൈഎഫ് സമ്മേളനം പോരിന് രൂക്ഷത കൂട്ടും. പീച്ചി വനമേഖലയിലെ അനധികൃത ക്വാറി പ്രവര്‍ത്തനം, സിപിഎം വിട്ടവര്‍ക്ക് സിപിഐയില്‍ അംഗത്വം നല്‍കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇരുപാര്‍ട്ടികളും ഏറെ അകല്‍ച്ചയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.