ജാഗ്വാര്‍ എക്‌സ് എഫ് ഇന്ത്യന്‍ വിപണിയില്‍

Wednesday 21 September 2016 9:31 pm IST

കൊച്ചി: ജാഗ്വര്‍ ലാന്റ് റോവറിന്റെ പ്രീമിയം ബിസിനസ്സ് സെഡാന്‍ ജാഗ്വര്‍ എക്‌സ് എഫിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍. ജെഎല്‍ആറിന്റെ നൂതനമായ ഇന്‍ജീനിയം എന്‍ജിനോടു കൂടി ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യത്തെ കാറെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്‍കണ്‍ട്രേള്‍ ടച്ച്, പ്രോ എന്നീ നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പ്രത്യേകതയാണ്. ബ്രിട്ടീഷ് നിര്‍മ്മിതമായ മെറിഡിയന്‍ സൗണ്ട് സിസ്റ്റം 380 വാട്ട്, 11 സ്പീക്കര്‍, 825 വാട്ട് 17 സ്പീക്കര്‍ എന്നീ ഓപഷനുകളില്‍ ലഭ്യമാണ്. ട്രാക്ഷന്‍ കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മികച്ച പെര്‍ഫോമന്‍സും ഉറപ്പുവരുത്താന്‍ ഓള്‍ ന്യൂ ജാഗ്വര്‍ എക്‌സ് എഫില്‍ ഓള്‍ സര്‍ഫസ് പ്രോഗ്രസ് കണ്‍ട്രോള്‍ ടെക്ക്‌നോളജിയുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.