കൊച്ചി: ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ പ്രസിഡന്റായി ഡോ. പി.കെ. അശോകന് ചുമതലയേറ്റു. കോഴിക്കോട് സ്വദേശിയായ ഡോ. അശോകന് ഫാത്തിമ ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റും, മലബാര്‍ മെഡിക്കല്‍ കോളേജിലെ ഫാക്കല്‍റ്റിയുമാണ്.
കേരളത്തില്‍ ആദ്യമായി റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് തുടക്കമിട്ട അദ്ദേഹം ഹൃദ്രോഗ ചികിത്സാരംഗത്ത് പല നൂതന ചികിത്സാരീതികളും കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഓഫ് കേരളയുടെയും ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെയും മുന്‍ പ്രസിഡന്റായിരുന്നു.
എന്‍. എന്‍. ഖന്ന (ദല്‍ഹി) വൈസ് പ്രസിഡന്റ്, ഡോ. രമേശ് (ബാംഗ്ളൂര്‍) ജനറല്‍ സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: