ശ്രീനാരായണ ഗുരു ദേവ സമാധി ദിനാചരണം

Wednesday 21 September 2016 9:39 pm IST

കേണിച്ചിറ : ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ 89-ാമത് ഗുരുദേവസമാധിദിനാചരണംകേണിച്ചിറതാഴത്തങ്ങാടിഗുരുസേവാശ്രമത്തില്‍ ഹോമം, ഗുരുപൂജ, ഉപവാസം, സമൂഹ പ്രാര്‍ത്ഥന എന്നിവയോടെ ആചരിച്ചു. കേണിച്ചിറമരിയവൃദ്ധസദനത്തില്‍ നടത്തിയ അന്നദാനം പനമരംബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. ബി. ശിവന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍ ഗോപാലന്‍ പ്രഭാഷണം നടത്തി. സഭാ പ്രസിഡന്റ് സി. കെ . മാധവന്‍ , സെക്രട്ടറി സി. കെ. ദിവാകരന്‍ , പി.എന്‍. പവിത്രന്‍, പി.ബി.സജിനിടീച്ചര്‍ നേതൃത്വം നല്‍കി. ആശ്രമം അദ്ധ്യക്ഷ സ്വാമിനി ലീലഅദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍. ശ്രീധരന്‍ സ്വാഗതവും ,കെ.വി. സഹദേവന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.