തെരുവ്‌നായ്ക്കളുടെ ആക്രമണത്തില്‍ നൂറിലേറെ കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

Wednesday 21 September 2016 9:43 pm IST

ചാലക്കുടി:മേലൂരില്‍ തെരുവ്‌നായക്കളുടെ ആക്രമണത്തില്‍ നൂറുകണക്കിന് കോഴികുഞ്ഞുങ്ങള്‍ ചത്തു.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തെക്കന്‍ ആന്റണിയുടെ വീടിനോട് ചേര്‍ന്നുള്ള ഫാമിലാണ് കോഴികളെ തെരുവ്‌നായകള്‍ കൊന്നത്. പത്ത് ദിവസത്തോളം പ്രായമായ കുഞ്ഞുങ്ങളെയാണ് കൊന്നിരിക്കുന്നത്.അയ്യായിരത്തോളം കോഴികളുള്ള ഫാമില്‍ നിന്ന് എത്ര കോഴികളെ തിന്നുവെന്ന് കൃത്യമായുള്ള കണക്കില്ല.128 കോഴികളുടെ അവശ്ഷിടം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.ശബ്ദം കേട്ട് കോഴികളെ വളര്‍ത്തുന്ന ഷെഡിലേക്ക് ചെന്ന ആന്റണിയേയും നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ 20 വര്‍ഷമായി കോഴി ഫാം നടത്തി വരുകയായിരുന്നു.45 ദിവസമാണ് കോഴികളുടെ പൂര്‍ണ്ണ വളര്‍ച്ചക്ക് വേണ്ടത്.പഞ്ചായത്തില്‍ തെരുവ്‌നായ്ക്കളുടെ ആക്രമണത്തിനെതിരെ പരാതികള്‍ കൊടുത്തിട്ടും ഒരു നടപടികളും ഇല്ലെന്ന് പറയപ്പെടുന്നു.കൂവ്വക്കാട്ടു കുന്ന്,ശാന്തിപുരം കല്ലുകുത്തി തുടങ്ങിയ പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.