പാലാ: കോട്ടയം റവന്യു ജില്ലാ സ്കൂള്‍ ഗെയിംസ് മത്സരങ്ങള്‍ പാലായിലെ വിവിധ സ്റ്റേഡിയങ്ങളിലായി 23 മുതല്‍ 26 വരെ നടക്കും. ജില്ലയിലെ 13 സബ് ജില്ലകളില്‍ നിന്നായി 5200ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം 23ന് രാവിലെ 10ന് അല്‍ഫോന്‍സാ കോളേജില്‍ കെ.എം. മാണി എംഎല്‍എ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. ആലീസ് ജോസ് അദ്ധ്യക്ഷത വഹിക്കും.
വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ബോള്‍ ബാഡ്മിന്റന്‍, ടേബിള്‍ ടെന്നീസ്, കബഡി, ഖോ-ഖോ മത്സരങ്ങള്‍ അല്‍ഫോന്‍സാ കോളേജിലും, ക്രിക്കറ്റ് സെന്റ് തോമസ് കോളേജിലും, ഹാന്റ് ബോള്‍, ചെസ് മത്സരങ്ങള്‍ സെന്റ് തോമസ് എച്ച്എസ്എസിലും, ഫുട്ബോള്‍ സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് രാമപുരത്തും, ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരങ്ങള്‍ ഇന്റനാഷണല്‍ ജിംനേഷ്യത്തിലും നടക്കും. മത്സരങ്ങളുടെ നടത്തിപ്പിനായി ഡിഇഒ സി.എസ്. സന്തോഷ് ജനറല്‍ കണ്‍വീനറായും തോമസ് മാത്യു ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: