കാഞ്ഞിരപ്പള്ളി: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്‍ഡ്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ് (ഇന്‍ഫാം) ദേശീയസമിതി 23ന് ചേരും.
ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി, പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഹാളില്‍ ചേരുന്ന ദേശീയസമിതി റബറുള്‍പ്പെടെ കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, വനവിസ്തൃതി വര്‍ദ്ധിപ്പിക്കുവാന്‍ ആരംഭിച്ചിരിക്കുന്ന കര്‍ഷക കുടിയിറക്ക്, കാര്‍ഷികമേഖലയ്ക്ക് വെല്ലുവിളികളുയര്‍ത്തുന്ന അന്താരാഷ്ട്ര കരാറുകള്‍, സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള കര്‍മ്മപദ്ധതികള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതാണ്. കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന വിവിധ കര്ഷകസംരംഭങ്ങളുടെയും കര്ഷകനീതിനിഷേധത്തിനെതിരെയുള്ള സമരപരിപാടികളുടെയും രൂപരേഖ തയ്യാറാക്കും.
ചെയര്മാന് ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: