കാഞ്ഞിരപ്പള്ളി: പട്ടിമറ്റത്ത് റബര്‍ തോട്ടത്തില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
പൂതക്കുഴി പട്ടിമറ്റം കെഎം എ ചില്‍ഡ്രന്‍സ് ഹോമിനു സമീപത്തെ തോട്ടത്തില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ടാണ് നാട്ടുകാര്‍ പാമ്പിനെ പിടികൂടിയത്. 35 കിലോ തൂക്കമുണ്ട്.
സമീപത്തെ പുഴയിലൂടെ എത്തിയ പെരുമ്പാമ്പ് റബര്‍ തോട്ടത്തിലെ പടല്വള്ളികള്ക്കിടയിലേക്ക് കയറിപോകുന്നത് കുട്ടികള്‍ കണ്ടു. ഈ വിവരം കുട്ടികള്‍ വീട്ടുകാരെ അറിയിച്ചതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്.
പാമ്പിനെ വനപാലകര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: