ഗുരു സംഗമം പദ്ധതിയുടെ ഉദ്ഘാടനം 25ന്

Wednesday 21 September 2016 9:47 pm IST

കാഞ്ഞിരപ്പള്ളി: വയോജനങ്ങളുടെ പകല്‍ വിശ്രമ കേന്ദ്രങ്ങളാക്കി ഗ്രന്ഥശാലകളെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ രൂപം നല്‍കിയിരിക്കുന്ന ഗുരു സംഗമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 25നു പനമറ്റം ദേശീയ വായനശാലയില്‍ നടക്കും. രാവിലെ 9ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഡൈനി ജോര്‍ജ്, പഞ്ചായത്തംഗം ബിന്ദു പൂവേലില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലതിക സുഭാഷ്, ബി. ഹരികൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ. കരുണാകരന്‍, സെക്രട്ടറി കെ.ആര്‍. ചന്ദ്രമോഹന്‍, ജോയിന്റ് സെക്രട്ടറി പൊന്‍കുന്നം സെയ്ദ്, കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജേക്കബ് ജോര്‍ജ്, ഇളങ്ങുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ കെ.ആര്‍. മന്മഥന്‍, പനമറ്റം ദേശീയവായനശാല പ്രസിഡന്റ് എസ്. രാജീവ്, ടി.പി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു ജയചന്ദ്രന്‍ കടമ്പാട് അവതരിപ്പിക്കുന്ന അഴകും മൊഴിയും എന്ന പരിപാടിയും അരങ്ങേറും. പത്രസമ്മേളനത്തില്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ബി. ഹരികൃഷ്ണന്‍, സ്വാഗത സംഘം ചെയര്‍മാന്‍ ടി.പി. രാധാകൃഷ്ണന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കെ. ഷിബു, പനമറ്റം ദേശീയവായനശാല പ്രസിഡന്റ് എസ്. രാജീവ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.