ഗുരുദേവ സ്മൃതിയില്‍ 89-ാം സമാധി ദിനാചരണം നടന്നു

Wednesday 21 September 2016 9:52 pm IST

മല്ലപ്പള്ളി:ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനാചരണം വിവിധ ഇടങ്ങളില്‍ നടന്നു. എസ്എന്‍ഡിപി ശാഖായോഗങ്ങള്‍, ഗുരുദേവ മന്ദിരങ്ങള്‍, ഗുരുദേവ ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചയിരുന്നു പരിപാടികള്‍ നടന്നത്.വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, സമാധിപൂജ, അന്നദാനം എന്നിവക്ക് നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.ഗുരുദേവ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും സമൂഹ പ്രാര്‍ത്ഥനയും ഉപവാസവും നടന്നു. കടപ്രനിരണം ശാഖയില്‍ നടന്ന ഉപവാസയജ്ഞം തിരുവല്ല യുണിയന്‍ സെക്രട്ടറി മധു പരുമല ഉദ്ഘാടനം ചെയ്തു. തൈമറവുംകര ശാഖയിലെ മഹാസമാധി ദിനാചരണം എസ്.എന്‍.ഡി.പി യോഗം ഇന്‌സ്‌പെക്ടിംഗ് ഓഫിസര്‍ അനില്‍ എസ് ഉഴത്തില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ.കെ.ജി.സുരേഷ് സന്ദേശം നല്‍കി. ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥന, ഉപവാസം, ഗുരുദേവകൃതികളുടെ പാരായണം, സമൂഹ പ്രാര്‍ത്ഥന, വൈകിട്ട് അന്നദാനം വിശേഷാല്‍ ദീപാരാധന എന്നിവ നടന്നു. പെരിങ്ങര ശാഖയുടെ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ ശാന്തി അനീഷ് തലവടിയുടെ നേതൃത്വത്തില്‍ നടന്നു. ചാത്തങ്കരി ശാഖയില്‍ ഗുരുദേവ കൃതികളുടെ പാരായണം, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ ഗോപിനാഥന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടത്തി. പരുമല കിഴക്ക് 3295ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ ശ്രീനാരായണഗുരു സമാധി ദിനാചരണം നടന്നു,രാവിലെ 10 മുതല്‍ ഉപവാസ പ്രാര്‍ഥനായജ്ഞം.3.30ന് യജ്ഞം സമാപിച്ചു.പരിപാടിയോട് അനുബന്ധിച്ച് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.തൃക്കെടിത്താന്‍ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ നടന്ന ചടങ്ങളുകളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.രമണന്‍ ശാന്തി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മല്ലപ്പള്ളി 363 നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 89ാം മത് ഗുരുദേവ സമാദി ദിനാചരണം നടന്നു.മേല്‍ശാന്തി ഷാജി ശാന്തി കാര്‍മ്മികത്വം വഹിച്ചു.അഖണ്ഡനാമ യജ്ഞത്തിന് മധുപരുമല ഭദ്രദീപം കൊളുത്തി.ശാഖായോഗം പ്രസിഡന്റ് ടി.പി. ഗിരീഷ്‌കുമാര്‍,സെക്രട്ടറി രാഘവന്‍ വാരിക്കാട്,ജയന്‍ സി.വി ചെങ്കല്ലില്‍ .കെ.വാസവന്‍ ഹരിപ്പാട്,രാജന്‍ കളരിക്കല്‍.രവീന്ദ്രന്‍ പള്ളിക്കല്‍ കുഴി,വാസുദേവന്‍, കളരിക്കല്‍,സത്യന്‍മലയില്‍,ഗിരീഷ് ചെങ്കല്ലില്‍.നാരായണന്‍ ഗോപി പൂതക്കുളം.സജികാരയ്ക്കാട്,സജി തെക്കേപമ്പില്‍,രാജേഷ് ഐശ്വര്യ ഭവന്‍, സ്വര്‍ണന്‍, ചന്ദ്രിക വിജയന്‍,സ്മിത സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.റാന്നി എസ്എന്‍ഡിപി യോഗം യൂണിയനിലെ റാന്നി, റാന്നി ടൗണ്‍, വലിയകാവ്, മക്കപ്പുഴ, ചെല്ലക്കാട്, അത്തിക്കയം, നാറാണംമൂഴി, കടുമീന്‍ചിറ, പൊന്നമ്പാറ, മടന്തമണ്‍, മുക്കം, അലിമുക്ക്, വലിയകുളം, കുടമുരുട്ടി, പെരുനാട്, പെരുനാട് ടൗണ്‍, വയറന്‍മരുതി, കണ്ണന്നുമണ്‍, കക്കാട്, മാടമണ്‍, വടശേരിക്കര, പുതുശേരിമല, ഇടക്കുളം, തലച്ചിറ, പേഴുംപാറ, കട്ടച്ചിറ, ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, വയ്യാറ്റുപുഴ, കോട്ടമണ്‍പാറ, കോട്ടമണ്‍പാറ ടൗണ്‍, കുടപ്പനക്കുളം, കരികുളം, മോതിരവയല്‍, മുക്കാലുമണ്‍, ഉതിമൂട്, കൊച്ചുകോട്ടമണ്‍പാറ, കോട്ടക്കുഴി, മണ്‍പിലാവ്, നീലിപിലാവ്, പാമ്പിനി, മണക്കയം എന്നീ എസ്എന്‍ഡിപി യോഗം ശാഖകളില്‍ സമാധി ദിനാചരണപരിപാടികള്‍ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.