ഖത്തറില്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ലാതായിട്ട് നാലു മാസം

Wednesday 21 September 2016 10:39 pm IST

ദോഹ: സൗദിഅറേബ്യയ്ക്കു പിന്നാലെ ഖത്തറും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നു. ഇവിടുത്തെ പല കമ്പനികളിലും മാസങ്ങളായി ശമ്പളം നല്‍കിയിട്ട്. ഒരു ഇലക്ട്രിക്കല്‍ കമ്പനിയിലെ ഭാരതീയരായ നാനൂറോളം തൊഴിലാളികള്‍ക്ക് നാലു മാസമായി ശമ്പളം ലഭിച്ചിട്ട്. ദോഹയിലെ ഭാരത നയതന്ത്ര പ്രതിനിധിയെ കണ്ട് വിവരം ധരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. ദോഹയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ അര്‍വിന്‍ പട്ടേല്‍ പറഞ്ഞു. നാലഞ്ചു പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ എങ്ങനെയെങ്കിലും അവര്‍ക്ക് കുറച്ചു പണം നല്‍കി സഹായിക്കാന്‍ കഴിയുമായിരുന്നു. നാനൂറു പേരെ എങ്ങനെ സഹായിക്കാന്‍ കഴിയും. അര്‍വിന്‍ ചോദിച്ചു. ഖത്തറില്‍ അഞ്ചര ലക്ഷം ഭാരതീയരാണ് ഉള്ളത്, മൊത്തം ജനസംഖ്യ രണ്ടരക്കോടി മാത്രമാണ്. കൃത്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞ നവംബറില്‍ ശമ്പളം നല്‍കുന്നത് ഇലക്‌ട്രോണിക് രീതിയിലാക്കിയിരുന്നു. എന്നിട്ടും പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.