ബാലസോര്‍: ഇസ്രായേലുമായി ചേര്‍ന്ന് ഭാരതം വികസിപ്പിച്ച ഉപരിതല ആകാശ മിസൈല്‍ (സര്‍ഫസ് ടു എയര്‍ മിസൈല്‍) സാം ബാലസോറിലെ ചന്ദിപ്പൂരില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. പ്രതിരോധത്തിന് കൂടുതല്‍ കരുത്തു പകരുന്നതാണ് പുതിയ മിസൈല്‍.
ദീര്‍ഘദൂര മിസൈല്‍ വാഹനത്തില്‍ ഘടിപ്പിച്ച വിക്ഷേപിണിയില്‍ നിന്നാണ് തൊടുത്തുവിട്ടത്. ജൂണിലും ജൂലൈയിലും ഇസ്രായേലുമായി ചേര്‍ന്ന് വികസിപ്പിച്ച മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: