ശ്രീനഗര്‍: ഉറിയില്‍ വളരെ ആസൂത്രിതമായാണ് ഭീകരര്‍ ക്യാമ്പ് ആക്രമിച്ചത്. കൂടുതല്‍ സൈനികരും കൊല്ലപ്പെട്ടത് അടുക്കളയിലും സ്റ്റോറിലുമാണ്. ആക്രമണത്തില്‍ ഈ മുറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
ഇവ ഭീകരര്‍ പുറത്തു നിന്ന് പൂട്ടിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് സൂചന. നാല് ഭീകരര്‍ പടിഞ്ഞാറു നിന്നും ആക്രമിച്ചു. കാവല്‍ക്കാരനെ വധിച്ചു. മൂന്നു പേര് സൈനികര്‍ ഉറങ്ങിയ ടെന്റുകളിലേക്കും. സംഭവം അന്വേഷിക്കുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജിപിഎസില്‍ നിന്ന് ഭീകരരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ. ഭീകരരില്‍ നിന്ന് ലഭിച്ച ജിപിഎസാണ് എന്‍ഐഎയുടെ കൈവശമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: