കണ്ണൂര്‍: സമ്മേളനനഗരിയിലേക്കുള്ള കൊടിമരം മുന്‍ സംസ്ഥാന അധ്യക്ഷന്‍ സ്വര്‍ഗീയ മാരാര്‍ജിയുടെ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ നിന്ന്. ജാഥാ ലീഡര്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് പതാക കൈമാറി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറി പ്രമീള സി.നായിക്, സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നിന്നും പ്രയാണമാരംഭിച്ച ജാഥ മമ്പറം, കൂത്തുപറമ്പ്, തലശ്ശേരി, മാഹി, വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍ വഴി വൈകുന്നേരം സമ്മേളന നഗരിയിലെത്തിച്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: