കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തുന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇന്ന് വന്‍ വരവേല്‍പ്പ്. രാവിലെ 11 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അമിത്ഷായെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.
അമിത്ഷായ്ക്കൊപ്പം ദേശീയ സംഘടനാ സെക്രട്ടറി രാംലാലും എത്തുന്നുണ്ട്. നിലവിളക്ക് നല്‍കിയാണ് നേതാക്കളെ വിമാനത്താവളത്തില്‍ സ്വീകരിക്കുക. അമിത്ഷാ കരിപ്പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി നേതൃ സമ്മേളനം നടക്കുന്ന റാവിസ് കടവ് റിസോര്‍ട്ടിലേക്ക് ആനയിക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് അമിത്ഷാ പ്രധാന നേതാക്കളുമായി വിലയിരുത്തും. സമ്മേളനം കഴിഞ്ഞ് 26 ന് അമിത്ഷാ ദല്‍ഹിക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: