കണ്ണൂര്‍: ലോകത്താകമാനമുള്ള ജനങ്ങള്‍ സ്റ്റാലിനെ തള്ളിക്കളഞ്ഞപ്പോഴും ഭാരതത്തിലെ സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നത് സ്റ്റാലിന്റെ പ്രേതമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന് പിള്ള . കണ്ണൂര്‍ പയ്യാമ്പലത്ത് കൊടിമര ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസം ചവറ്റ് കുട്ടയിലാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമെന്ന സങ്കല്പം തന്നെ അപ്രത്യക്ഷമായി. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മുഖ്യ പ്രതിപക്ഷമായിരുന്ന സിപിഎം ഇന്ന് പത്താം സ്ഥാനത്താണ്. പാര്‍ട്ടി എങ്ങനെ ഇങ്ങനായി എന്ന് പരിശോധിക്കണം. സിപിഎം ഇപ്പോള്‍ കണ്ണൂരില്‍ മാത്രമാണ്.
ലോകത്തിന് മുഴുവന്‍ വെളിച്ചം നല്കുന്ന ഏകാത്മ മാനവദര്‍ശനമാണ് ബിജെപിയുടെ അടിസ്ഥാന ആദര്‍ശം.
യുഎസ് പ്രസിഡണ്ട് ബരാക്ക് ഒബാമയെ കണ്ടപ്പോള്‍ ഭിക്ഷാംദേഹിയെപ്പോലെ കൈനീട്ടി നില്ക്കുകയല്ല , തലയുയര്‍ത്തി നില്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: