തിരുവനന്തപുരം: ആറ്റുകാല്‍ ദേവി വിലാസം എന്‍എസ്എസ് കരയോഗം കുടുംബസംഗമവും വിശേഷാല്‍ യോഗവും ഡയറക്ടറി പ്രകാശനവും ആറ്റുകാല്‍ അംബാ ആഡിറ്റോറിയത്തില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം. സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ സമാജവും കരയോഗാംഗങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡുകളും അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു. കരയോഗ ഡയറക്ടറി എം. സംഗീത്കുമാര്‍, കെ.പി. രാമചന്ദ്രന്‍നായര്‍ക്ക് നല്കി പ്രകാശനം ചെയ്തു. യോഗത്തില്‍ കരയോഗം പ്രസിഡന്റ് എന്‍.കെ. നാരായണന്‍നായര്‍, യൂണിയന് വനിതാസമാജം പ്രസിഡന്റ് എം. ഈശ്വരി അമ്മ, ആറ്റുകാല്‍ മേഖലാ കണ്‍വീനര്‍ വി.എസ്.കെ. നായര്‍, കരയോഗ പ്രതിനിധിസഭാംഗം കെ.പി. രാമചന്ദ്രന്‍നായര്‍, കരയോഗം സെക്രട്ടറി വി. അയ്യപ്പന്‍നായര്‍, ജോയിന്റ് സെക്രട്ടറി ആര്.ജെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: