ശബരിമല: ഗാനഗന്ധര്വ്വന് ഡോ. കെ.ജെ.യേശുദാസ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ നാലരയോടെ പമ്പയിലെത്തിയ അദ്ദേഹം പമ്പ ഗണപതി ക്ഷേത്രത്തില്‍ ഇരുമുടിക്കെട്ടു നിറച്ചാണ് മല കയറിയത്. 7.30ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തി. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരി എന്നിവരെ സന്ദര്‍ശിച്ചു. ഉച്ചപ്പൂജ, ദീപാരാധന, അത്താഴപൂജ എന്നിവ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ച ശേഷമാണ് മലയിറങ്ങിയത്.
നാലുവര്‍ഷം മുമ്പും അദ്ദേഹം സന്നിധാനത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ഹരിവരാസനം അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയ ഗാനഗന്ധര്വ്വന് അന്ന് ദര്‍ശനത്തിനുശേഷം ഹരിവരാസനം പാടി നട അടച്ച ശേഷമാണ് മലയിറങ്ങിയത്.
ഇന്നലെയും നടഅടയ്ക്കുന്നതിനുമുമ്പ് ശ്രീകോവിലിനുള്ളില്‍ മേല്‍ശാന്തി ഹരിവരാസനം പാടിയ സമയത്ത് അദ്ദേഹം അത് ഉരുവിട്ടു. മാനേജര്‍ രാജേഷ്. പേഴ്സണല്‍ അസിസ്റ്റന്റ് രോഹിത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: