വര്‍ക്കല: ശ്രീനാരായണ ഗുരുദേവ സമാധിദിനം വര്‍ക്കലയിലും സമീപ പ്രദേശങ്ങളിലും ഭക്തിനിര്‍ഭരമായി ആചരിച്ചു. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥന, കഞ്ഞിസദ്യ, അന്നദാനം എന്നിവ ഉണ്ടായിരുന്നു.
എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന്റെ കീഴിലുള്ള 39 ശാഖകളിലും സമാധി ദിനാചരണം നടന്നു. ശ്രീനാരായണ സോഷ്യല്‍ സെന്റര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല മൈതാനത്ത് നടന്ന സമാധിദിനാചരണം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ഭാരവാഹികളായ ഡോ. ജയകുമാര്‍, മുരളീധരന്, പ്രസാദ് പ്ലാവഴികം, മോഹന്‍ദാസ്, വി. ബലറാം, സുനില്‍, അജിത്ത്, സുഗുണന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനാര്‍ദ്ദനപുരം ശാഖയില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രസിഡന്റ് രാജു, സെക്രട്ടറി ശ്രീനിവാസന്, യൂണിയന് ഭാരവാഹി രാജീവ് എന്നിവര്‍ നേതൃത്വം നല്കി. ശിവഗിരി പൗരസമിതിയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തിനു മുന്നില്‍ നടന്ന ചടങ്ങുകള്‍ക്ക് വി. ബലറാം നേതൃത്വം നല്കി. പുത്തന്‍ചന്ത പൗരാവലിയുടെ നേതൃത്വത്തില്‍ അന്നദാനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: