ഗുരുദേവന്‍ മാനവികതയുടെ പ്രവാചകന്‍: മന്ത്രി

Thursday 22 September 2016 12:06 am IST

കഴക്കൂട്ടം : വിശ്വമാനവികതയുടെ പ്രവാചകനായിരുന്നു ശ്രീനാരായണഗുരുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 89-ാമത് ശ്രീനാരായണ സമാധി ദിനാചരണം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭാരതീയ ചിന്തകളിലൂടെയും പ്രപഞ്ച സത്യങ്ങളിലൂടെയുമുള്ള സഞ്ചാരത്തിലൂടെയാണ് ഗുരു ലോകത്തിന് മാനവസ്‌നേഹത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നതെന്നും മന്ത്രിപറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ ഡോ. കെ.എല്‍. വിവേകാനന്ദന്‍, ഡോ. പി. ചന്ദ്രമോഹന്‍, ഡോ. ഷാജി പ്രഭാകരന്‍, ഡോ. എം. ആര്‍.യശോധരന്‍, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, രാജേഷ് ചെമ്പഴന്തി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.