ഗുരു നവോത്ഥാന പ്രവര്‍ത്തകന്‍ മാത്രം: മുഖ്യമന്ത്രി

Thursday 22 September 2016 12:08 am IST

തിരുവനന്തപുരം:ശ്രീനാരായണഗുരു ഹിന്ദു സന്യാസി അല്ലെന്നും നവോത്ഥാന പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന വേളയിലാണ് സംഘപരിവാറിനെതിരെയും ശിവഗിരിമഠത്തിലെ സ്വാമി ശാരദാനന്ദയെയും പിണറായ രൂക്ഷമായ വിമര്‍ശിച്ചത്. ശ്രീനാരായണഗുരു ഹിന്ദുസന്യാസിയല്ല. സംഘപരിവാറും സംഘടനകളും ചില ഗൂഢലക്ഷ്യങ്ങളോടെയാണ് സംവാദം തുറന്നുവിട്ടത്. ശ്രീനാരായണ ഗുരു നവോത്ഥാന പ്രവര്‍ത്തനമാണ് നടത്തിയത്. അല്ലാതെ സംഘപരിവാറും ശിവഗിരിമഠത്തിലെ സന്യാസി ശാരദാന്ദയും പറയുന്നപോലെ സനാതന ധര്‍മ്മ സന്യാസി അല്ല. ഗുരുവിനെ മാത്രമല്ല ഡോ. അംബേദ്കറിനെയും ജ്യോതിഫൂലെയെയും അയ്യങ്കാളിയെയും വരെ സംഘപരിവാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു. സാസംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ അദ്ധ്യക്ഷനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.