ചണ്ഡിഗഡ്: കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ് പോലീസിനു ഡിജിപി ഹര്‍ദീപ് സിംഗ് ദില്ലണ്‍ ജാഗ്രതാ നിര്‍ദേശം നല്കി.
അതിര്‍ത്തി ജില്ലകളിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഡിജിപി നേരിട്ടു വിലയിരുത്തി. രാത്രികാല പട്രോളിംഗുകള്‍ ഊര്ജപ്പെടുത്തുവാനും വാഹനപരിശോധകള് കര്‍ശനമാക്കാനും ഡിജിപി നിര്‍ദേശം നല്‍കിയതായി പത്താന്‍കോട് എസ്പി രാകേഷ് കൗശല്‍ അറിയിച്ചു. ഏതു അടിയന്തരസാഹചര്യവും നേരിടാന്‍ പോലീസ് തയാറായിരിക്കണമെന്നും ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: