ശ്രീനാരായണഗുരു സമാധി ദിനം സമുചിതമായി ആചരിച്ചു

Thursday 22 September 2016 10:49 am IST

മലപ്പുറം: എസ്എന്‍ഡിപി മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രാനാരായണ സമാധി സമുചിതമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥന യജ്ഞം യൂണിയന്‍ ഭാരവാഹികള്‍, മേഖല കണ്‍വീനര്‍മാര്‍, ശാഖായോഗം ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ്, വനിത സംഘം ഭാരവാഹികള്‍ തുടങ്ങിയ മലപ്പുറം യൂണിയനിലെ ശ്രീനാരായണീയര്‍ പങ്കെടുത്തു. പ്രാര്‍ത്ഥന സമ്മേളനത്തിന് യൂണിയന്‍ പ്രസിഡന്റ് ്യ്യപ്പന്‍, വൈസ് പ്രസിഡന്റ് പ്രദീപ് ചുങ്കപ്പള്ളി, സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, യോഗം ഡയറക്ടര്‍മാരായ ദാസന്‍ കോട്ടക്കല്‍, നാരായണന്‍ നല്ലാട്ട്, മേഖലാ കണ്‍വീനര്‍മാരായ ഗോവിന്ദന്‍ കോട്ടക്കല്‍, ടി.എം.ഭാസ്‌കരന്‍, സുബ്രഹ്മണ്യന്‍ പൊന്മള, വനിത സംഘം പ്രസിഡന്റ് രമാദേവി, ഗോമതി മണ്ണില്‍തൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൂജാതികര്‍മ്മങ്ങള്‍ കൃഷ്ണന്‍ ചോലയില്‍ നിര്‍വ്വഹിച്ചു. എടപ്പാള്‍: എസ്എന്‍ഡിപി യോഗം എടപ്പാള്‍ യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവ സമാധി ദിനാചരണം നടത്തി. ഗുരുപൂജക്ക് എടപ്പാള്‍ പച്ചങ്ങാട്ടില്‍ ഭഗവതി ക്ഷേത്രം മേല്‍ശാന്തി നേതൃത്വം നല്‍കി. കൂടാതെ അരി വിതരണവും നടത്തി. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.സുനിലാ നിലന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ജി.മണികണ്ഠന്‍, ഐ.സി.ഷജില്‍, ബാലന്‍ സൂനിയില്‍, രാഘവന്‍ പാക്കത്ത്, സുരേഷ് രാഗം, പ്രജിത് തേറയില്‍, സുരേഷ് തുയ്യം, പി.ഡി.സലീം എന്നിവര്‍ സംസാരിച്ചു. പറമ്പില്‍പീടിക: എസ്എന്‍ഡിപി പറമ്പില്‍പീടിക ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ദേവന്റെ 89-ാം സമാധി ശ്രീനാരായണഗുരു ദേവ ക്ഷേത്രത്തില്‍ വെച്ചു വിവിധ പരിപാടികളോടെ ആചരിച്ചു. ഗുരുപൂജ, ഗുരുപുഷ്പാഞ്ചലി, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം, ഉപവാസം, സമാധിപൂജ എന്നിവയും സംഘടിപ്പിച്ചു. പൂതേരി സുരേന്ദ്രന്‍, കെ.കെ.ഷാജി, പി.ബിജു, സി.രാജന്‍, സി.സജിഷു, കെ.വി.അജയകുമാര്‍, പി.സജിത്ത്, വി.ജി.രജ്ഞിത്ത്‌ലാല്‍, സിന്ധു അജയകുമാര്‍, വി.ജി.രമണി, കെ.വി.ലളിത എന്നിവര്‍ ഉപവാസത്തിന് നേതൃത്വം നല്‍കി. ക്ഷേത്രം ശാന്തി ഒലവക്കോട് വാസുദേവന്‍ ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ നടന്നത്. ഫോട്ടോ: ശ്രീനാരായണ ഗുരുദേവ സമാധിയോടനുബന്ധിച്ച് പറമ്പില്‍പീടിക ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ നടന്ന ഉപവാസം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.