തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശാന്തന ഗൗഡര്‍ മോഹന്‍ മല്ലികാര്‍ജുനഗൗഡ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കര്‍ണാടക സ്വദേശിയായ ജസ്റ്റീസ് ശാന്തന ഗൗഡര്‍ 1980 സെപ്റ്റംബര്‍ അഞ്ചിനാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2003 മേയ് 12നു കര്‍ണാടക ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി. ഏതാനും മാസം മുന്‍പാണു കേരള ഹൈക്കോടതിയിലേക്കു സ്ഥലം മാറിയെത്തിയത്. ഒന്നരമാസമായി ആക്ടിംഗ് ചീഫ് ജസ്റ്റീസ് പദവി വഹിക്കുകയായിരുന്നു അദ്ദേഹം.
അശോക് ഭൂഷണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ശാന്തനഗൗഡറുടെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: