ബന്ദീപ്പോറിൽ സൈന്യം ഭീകരനെ വധിച്ചു

Thursday 22 September 2016 11:45 am IST

ശ്രീനഗര്‍: കശ്മീരിലെ ബന്ദീപ്പോറില്‍ സൈന്യം ഭീകരനെ വധിച്ചു. തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരർ സൈന്യത്തിനു നേര്‍ക്കു വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെടുന്നത്. ഇപ്പോഴും പ്രദേശത്ത് ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞദിവസം, ഉറിയില്‍ സൈനിക പോസ്റ്റിനുനേര്‍ക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചിയില്‍ പത്തു ഭീകരരെയും വധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.