പെരുമ്പാവൂര്‍: ജിഷ വധക്കേസ് അട്ടിമറിക്കാന്‍ ഗൂഢശ്രമമെന്ന് അന്വേഷണ സംഘം തലവന്‍ എസ്.പി പി.എന്‍ ഉണ്ണിരാജന് .അതിനാലാണ് അമീറുല്‍ ഇസ്ലാം അനാറുല്‍ ഇസ്ലാമിന്റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ഉണ്ണിരാജന് മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്ലാം കൊലനടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
അമീറല്ല അനാറാണ് ജിഷയെ കൊന്നതെന്നു കഴിഞ്ഞ ദിവസം സഹോദരന് ബഹറുല്‍ ഇസ്ലാം ആരോപിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അമീറും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഇതു വിചാരണ വഴിതെറ്റിക്കാനുള്ള ഗൂഢ നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അമീര്‍ തനിച്ചാണു കൊല നടത്തിയത്. ഇതു ബോധ്യപ്പെടുത്തുന്ന ശാസ്ത്രീയ തെളിവുകളും ദൃക്സാക്ഷി മൊഴികളുമുണ്ടെന്നും പി.എന്‍.ഉണ്ണിരാജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: