യുണൈറ്റഡ് നേഷന്‍സ്: കശ്മീരിനെ സംബന്ധിച്ചും അല്ലാതെയുമുള്ള വിഷയങ്ങൾ പാക്കിസ്ഥാൻ ഭാരതവുമായിട്ടുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ. കശ്മീർ വിഷയത്തിൽ ഇടപെടണമെന്ന പാക്കിസ്ഥാന്റെ അഭ്യർത്ഥനകൾ യുഎൻ സെക്രട്ടറി ജനറൽ തള്ളുകയും ചെയ്തു.
ഭാരതത്തിനും പാക്കിസ്ഥാനും ഇടയിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളെയും മാത്രമല്ല പ്രദേശത്തെ ആകെമാനം ബാധിക്കുന്നതാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. കശ്മിരിൽ ഭാരതം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവുകള്‍ ഐക്യരാഷ്ട്ര സഭയ്ക്കു കൈമാറുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരിഫ് കഴിഞ്ഞദിവസം യുഎന്നില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: