ആലപ്പുഴ: ജില്ലാ ആസൂത്രണ കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 26,27 തീയതികളില്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. ജില്ലാ ആസൂത്രണ കമ്മറ്റിയിലേക്കുള്ള അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്നതിന് സെപ്റ്റംബര്‍ 26നും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നുള്ള അംഗങ്ങളെ തെരഞ്ഞടുക്കുന്നതിന് സെപ്റ്റംബര്‍ 27നും രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും.
ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഖാന്തിരവും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കുള്ള നോട്ടീസ് അതത് മുനിസിപ്പല്‍ സെക്രട്ടറിമാര്‍ മുഖാന്തിരവും നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ സ്ത്രീ വിഭാഗത്തില്‍ നിന്ന് ഒരാളെയും പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ ജനറലില്‍ നിന്നും ഒരാളെയും സ്ത്രീകളില്‍ നിന്ന് നാലു പേരെയും ജനറലില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടുത്തി ആകെ 10 പേരെ തെരഞ്ഞെടുക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ സ്ത്രീ വിഭാഗത്തില്‍ നിന്നും ഒരാളെയും ജനറലില്‍ നിന്നും ഒരാളെയും ഉള്‍പ്പടെ ആകെ രണ്ടു പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് നോമിനേഷന് സെപ്റ്റംബര്‍ 24ന് വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും. ആവശ്യമെങ്കില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം സെപ്റ്റംബര്‍ 29നും ഒക്ടോബര്‍ ഒന്നിനും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം സെപ്റ്റംബര്‍ 30 നും വീണ്ടും കൂടുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: