ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് പാളികള്‍ ഉരുകുന്നു, അതിവേഗത്തില്‍

Sunday 9 April 2017 2:24 pm IST

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് പാളികള്‍ ഉരുകുകയാണ്, ശാസ്ത്ര ലോകം കരുതിയതിലും വേഗത്തില്‍. അമേരിക്കയിലെ ഓഹിയോ സ്‌റ്റേറ്റ് സര്‍വ്വകലാശാല നടത്തിയ പഠനത്തിലാണ് ഗ്രീന്‍ലാന്‍ഡ് വേഗത്തില്‍ ഉരുകുന്നതായി കണ്ടെത്തിയത്. ഗവേഷകരുടെ മുന്‍ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ 2003 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ ഗ്രീന്‍ലാന്‍ഡില്‍ നിന്ന് 2,500 ഗിഗാടോണ്‍ മഞ്ഞ് പാളികള്‍ മാത്രമാണ് ഉരുകാന്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. പക്ഷെ 2,700 ഗിഗാടോണോളം മഞ്ഞ് പാളികള്‍ ഉരുകി കഴിഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഗവേഷകര്‍ കരുതിയതിലും ഏഴ് ശതമാനം വേഗത്തില്‍. ഐസ്‌ലന്‍ഡിലെ അഗ്നിപര്‍വ്വതങ്ങള്‍ നിന്ന് വമിക്കുന്ന ചൂടിന്റെ കാഠിന്യം ഗ്രീന്‍ലാന്‍ഡിന്റെ കീഴെ സ്ഥിതി ചെയ്യുന്ന മാന്റില്‍ പാറകളെ മൃദുവാക്കുന്നു. അത് കണക്കിലും അധികമായി ഹിമപാളിയില്‍ നിന്ന് മഞ്ഞ് ഉരുകുന്നതിന് കാരണമായി. ഇത്തരത്തില്‍ ഉരുകി ഒഴുകിയ മാന്റില്‍ പാറകള്‍ ഐസ്‌ലാന്‍ഡിനും കീഴെയാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഗ്രീന്‍ലാന്‍ഡില്‍ നിന്ന് അതിവേഗത്തില്‍ ഹാമപാളികള്‍ ഉരുകുന്നത് ഗവേഷകരില്‍ വലിയ ആശങ്കയയ്ക്ക് വഴിവച്ചിട്ടുണ്ട്. "ഗ്രീന്‍ലാന്‍ഡില്‍ നിന്ന് ഒരു വലിയ ഭാഗം മഞ്ഞ് പാളികള്‍ ഉരുകില്ലെന്ന ഞങ്ങളുടെ കണക്കുകൂട്ടല്‍ ശരിയായിരുന്നെങ്കിലും ഞങ്ങള്‍ മനസ്സിലാക്കിയതിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു." ഐസ് ഏജ് കാലഘട്ടത്തില്‍, ഗ്രീന്‍ലാന്‍ഡിലെ മഞ്ഞ് പാളികള്‍ക്ക് ഇന്നത്തേതിലും വലിപ്പമുണ്ടായിരുന്നു. മഞ്ഞ് പാളികളുടെ ഭാരം കാരണം ഗ്രീന്‍ലാന്‍ഡിന്റെ പുറം മൂടിക്കാണ്  ആദ്യം കോട്ടം സംഭവിച്ചത്. തുടര്‍ന്ന് മഞ്ഞ് പാളി ഗ്രീന്‍ലാന്‍ഡിന്റെ നടുഭാഗത്തെ മൃദുവാക്കി. അങ്ങനെ ഐസ് ഏജിന്റെ അവസാനത്തില്‍ ഒരു വലിയ ഭാഗം തന്നെ ഗ്രീന്‍ലാന്‍ഡില്‍ നിന്ന് ഉരുകി ഒലിച്ചിരുന്നു. അത് മഞ്ഞ് പാളികളുടെ ഭാരവും കുറച്ചു. എന്തായാലും ഗ്രീന്‍ലാന്‍ഡില്‍ നിന്ന് വേഗത്തില്‍ മഞ്ഞ് ഉരുകുന്നത് കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.