കണ്ണൂര്‍: അംഗപരിമിതര്ക്കായവര്ക്കുള്ള സഹായ ഉപകരണ വിതരണത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട സ്പെഷല്‍ ക്യാമ്പ് 27 ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് സമീപത്തുള്ള ശ്രീവത്സം ഓഡിറ്റോറിയത്തിലും, മൂന്നാം ഘട്ട ക്യാമ്പ് 28 ന് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഗവ. യുപി സ്ക്കൂളിലും നടക്കും. രാവിലെ 9 മണിക്ക് ക്യാമ്പുകള്‍ തുടങ്ങും. ഉപകരണം ആവശ്യമുള്ളവര്‍ അന്നേ ദിവസം വികലാംഗ സര്‍ട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, രണ്ട് പാസ്പോര്‍ട്ട്സൈസ് ഫോട്ടോകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 0497 2712255 എന്ന നമ്പറില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: