കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക ടൂറിസം ദിനാഘോഷം 27 ന് കണ്ണൂരില്‍ നടക്കും. ഈ വര്‍ഷത്തെ സന്ദേശമായ എല്ലാവര്ക്കും വിനോദസഞ്ചാരം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ മുന്‍ ഡിടിഡിസി സെക്രട്ടറി പി.കെ.പ്രേമരാജന്‍ അവതരിപ്പിക്കും. ചടങ്ങില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ സി.എം.അശോക് കുമാര്‍, കെ.ഒ.കരുണാകരന് നമ്പ്യാര്‍, കെ.എച്ച്.ജോണ്‍ എന്നിവര്‍ പങ്കെടുക്കും. പ്രസിഡണ്ട് എ.പ്രേമന് അധ്യക്ഷത വഹിക്കും. സെമിനാറില്‍ സെക്രട്ടറി എം.പി.കൃഷ്ണദാസ് സ്വാഗതവും ജോയന്റ് സെക്രട്ടറി പി.സത്യവതി നന്ദിയും പറയും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച മികച്ച യാത്രാവിവരണ റിപ്പോര്‍ട്ടിന് സമ്മാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: