സ്ത്രീസുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു

Thursday 22 September 2016 9:30 pm IST

കണ്ണൂര്‍: സ്ത്രീശാക്തീകരണവും സ്ത്രീസുരക്ഷാപരിശീലനവും ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍. തളാപ്പ് സംഗമം റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടന്ന പരിശീലനത്തില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.എന്‍.വിശ്വനാഥന്‍ പദ്ധതി വിശദീകരിച്ചു. ബിജുരാജ്, അഡ്വ. ധനലക്ഷ്മി, വനിതാപോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ക്ലാസെടുത്തു. സംഗമം പ്രസിഡന്റ് വി.എ. രാമാനുജന്‍, ശ്രീഭക്തി സംവര്‍ധിനി യോഗം സെക്രട്ടറി കെ.പി.പവിത്രന്‍, എസ്എന്‍ വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ ദീപിക ജയ്ദാസ്, എം.പി.ഷീബ, ശൈലേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.