പാലം അപകടാവസ്ഥയില്‍

Thursday 22 September 2016 9:33 pm IST

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ കക്കുവ പുഴയുടെ കൈത്തോടില്‍ നിര്‍മ്മിച്ച പാലം തര്‍ന്നു ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായി. ബ്ലോക്ക് 11ല്‍ നിന്നും പതിമൂന്നാം ബ്ലോക്കിലേക്ക് പോകുന്ന പാലമാണ് തകര്‍ന്നത്. പതിമൂന്നാം ബ്ലോക്കിലെ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ കീഴ്പള്ളി ടൗണുമായി നിത്യവും ബന്ധപ്പെടുന്ന പ്രധാന പാതയിലെ പ്രധാന പാലമാണ് തകര്‍ന്നിരിക്കുന്നത്. കെ.സുധാകരന്‍ എംപി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു ഈ പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഈ പാലം നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു നിര്‍മ്മിച്ച പാലം ആദിവാസികള്‍ക്ക് ഉപകാരമല്ലാത്ത നിലയില്‍ തകര്‍ന്നത് നിര്‍മ്മാണ ഘട്ടത്തിലെ അപാകത തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പാലത്തിനു അരികുഭിത്തി കെട്ടാത്തത് മൂലം തോടിന്റെ അരികുഭിത്തി മഴവെള്ളപ്പാച്ചലില്‍ തകരുന്നത് മൂലം ഇതിനോട് ചേര്‍ന്നിരിക്കുന്ന ആദിവാസികളുടെ വീടുകളും കൃഷിയിടങ്ങളും തകര്‍ച്ചാഭീഷണി നേരിടുന്നതായും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.