കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 28ന് നടക്കും. തെരഞ്ഞെടുപ്പില്‍ മുപ്പത് പേരാണ് മത്സരിക്കുന്നത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ഓണററി സെക്രട്ടറി, ട്രഷറര്‍, പതിനാറ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇരുപക്ഷത്തുമായി മുപ്പത് പേരാണ് മത്സരരംഗത്തുള്ളത്. ജോ.സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമില്ല. പ്രസിഡണ്ട് സ്ഥാനത്തേക്ക് നിലവിലുള്ള ഭരണ സമിതി പക്ഷത്തുനിന്നും സി.വി.ദീപക്കും, എതിര് പക്ഷത്തുനിന്നും പി.വി.ശബരീദാസുമാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മാത്യു സാമുവേലും, പി.വി.ശബരീദാസും പത്രിക നല്‍കിയിട്ടുണ്ട്. ഓണററി സെക്രട്ടറി സ്ഥാനത്തേക്ക് സച്ചിന് സൂര്യകാന്ത്, നരേന്ദ്രനാഥ പൈ എന്നിവരും ട്രഷറര്‍ സ്ഥാനത്തേക്ക് എ.കെ.റഫീഖ്, പി.വി.ശബരീദാസ്, പി.സുധാകരന് എന്നിവരാണ് മത്സര രംഗത്തുള്ളത്. ജോ.സെക്രട്ടറി സ്ഥാനത്തേക്ക് പി.ഷാഹിന്‍ എതിരില്ല. നിലവിലുള്ള ഭരണ സമിതിയെ അനുകൂലിച്ച് 21 പേരും എതിര്‍പക്ഷത്ത് 9പേരുമാണ് മത്സര രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: