ലൈബ്രറിയന്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

Thursday 22 September 2016 9:38 pm IST

കണ്ണൂര്‍: ലൈബ്രറിയന്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. ആധുനീകവല്‍ക്കരണം ലക്ഷ്യമിട്ട് 17 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കേരള ചരിത്രം, ഗ്രന്ഥശാലാ പ്രസ്ഥാനം ചരിത്രം, പൊതുഗ്രന്ഥശാലകളുടെ മാറുന്ന സമീപനം ഇ ഗ്രന്ഥശാലകള്‍, ഇന്‍ഫര്‍മേഷന്‍ സോഴ്‌സസ്, ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റലൈസേഷന്‍, നവമാധ്യമങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ പുതിയ തലം സോഫ്റ്റ് വെയര്‍, പ്രാദേശിക ചരിത്രം, വിവര ശേഖരണം, വര്‍ഗീകരണം, കാറ്റലോഗിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്. ജില്ലയിലെ 1050 ലൈബ്രറിയന്‍മാര്‍ക്ക് 17 ബാച്ചുകളിലായാണ് പരിശീലനം നല്‍കുന്നത്. ജില്ലാ ലൈബ്രറി ഹാളില്‍ തുടങ്ങിയ ആദ്യ ബാച്ചിന്റെ പരിശീലനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. പി കെ ബൈജു, ജിഡി നായര്‍, കെ പത്മനാഭന്‍, എം മോഹനന്‍, എം ബാലന്‍, എം ശ്രീനേഷ് എന്നിവര്‍ സംസാരിച്ചു. യു ജനാര്‍ദ്ദനന്‍, എ ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു. ലൈബ്രേറിയന്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.