ആലക്കോട്: ബസ്സിലിടിച്ച് ജീപ്പ് മറിഞ്ഞ നാല്പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പൂവംചാലിലായിരുന്നു അപകടം. ഉദയഗിരിയില്‍ നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജീപ്പിടിച്ചായിരുന്നു അപകടം. പരിക്കേറ്റ ജീപ്പ് യാത്രക്കാരനായ മണക്കടവിലെ പരിയാരത്ത് സുധാകരന് (50), മുക്കടയിലെ ഉഷ (47), മണക്കടവിലെ അരക്കെ കാലായിലെ രാജപ്പന് (55) മുകളേല്‍ സജി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: