കുറുമാത്തൂര്‍: കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കവര്‍ച്ച. സ്കൂളിലെ എട്ടോളം അലമാരകള്‍ കുത്തിത്തുറന്ന് ഫയലുകള്‍ വലിച്ചിട്ട് അയ്യായിരം രൂപ കവര്‍ന്നു. ഹയര്‍സെക്കണ്ടറി സ്കൂളില്‍ പൂട്ട് പൊളിച്ച് അതിലെ അഞ്ച് അലമാരകള്‍ കുത്തിത്തുറന്ന് ഒന്നിലുണ്ടായിരുന്ന അയ്യായിരം രൂപയാണ് കവര്‍ന്നത്. സ്റ്റാഫ് റൂമിന്റെ പൂട്ടും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നിട്ടുണ്ട്. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: