കോട്ടയം: ഓണക്കാലത്ത് കര്‍ഷകരുടെ മാത്രം പെന്ഷന് വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കേന്ദ്രങ്ങളിലും കൃഷിഭവനുകളുടെ മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ അഗ്രിക്കള്‍ച്ചറല്‍ പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് തീരുമാനിച്ചു. കര്‍ഷക പെന്ഷന് 10,000 രൂപയായി വര്‍ദ്ധിപ്പിക്കുക. പെന്ഷന് കുടിശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനംനല്കും. സംസ്ഥാന പ്രസിഡന്റ് ടി.എം.വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ടി.എ.ചാക്കോച്ചന്, വി.യു. തോമസ്, സ്കറിയതോമസ്, പി.ജെ.തോമസ്, എം.എം.ഉമ്മന്‍, കെ.എ.ഗോപാലകൃഷ്ണന് നായര്‍, കെ.ആര്.ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: