പൊന്‍കുന്നം: ടൗണിന്റെ ഹൃദയഭാഗമായ മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ റോഡ് ഇരുട്ടിന്റെ പിടിയില്‍. ഈ ഭാഗത്തെ വഴിവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. നാളിതുവരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
മേഖലയില്‍ മോഷണവും പരസ്യമദ്യപാനവും നിത്യസംഭവമാണ്. ഈ റോഡിനു സമീപത്തുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്പനശാലയിലാണ് കഴിഞ്ഞദിവസം വന്‍കവര്‍ച്ച നടന്നത്. ഇവിടെ വഴിവിളക്കുകള്‍ കത്താത്തതിനാല്‍ വഴിയാത്രക്കാരും വ്യാപാരികളും ഭീതിയിലാണ്. കൂടാതെ തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ഈ റോഡിലെ വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കുവാനും അനധികൃത പാര്‍ക്കിംഗ് നിരോധിക്കുവാനും മാലിന്യം നിക്ഷേപിക്കുന്നതിനെതിരേയും അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ടൗണ്‍ വികസന സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷാജി വട്ടപ്പാറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്യാംബാബു, കെ.എ. അബ്ബാസ്, കെ.കെ. നസീര്‍, അഡ്വ. കെ. അജിത്ത്, എം.ആര്. ഗീരീഷ്, വി.പി. ജോയി, ദിലീപ് ശാന്തിഗ്രാം, ജയന് ഉറുമ്പടയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: