കോഴിക്കോട്ട് 1967 ല്‍ നടന്ന ഭാരതീയ ജനസംഘത്തിന്റെ 14-ാം സമ്പൂര്‍ണ സമ്മേളനം വന്‍വിജയമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഏതാനുംപേരെ ഇവിടെ ഓര്‍മിക്കുന്നു. അവരെല്ലാം നമ്മെ വിട്ടുപിരിഞ്ഞു.
ജനസംഘത്തിന്റെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും 1967 ല്‍ കേന്ദ്രസമിതി അംഗവും രാജ്യസഭാംഗവുമായിരുന്ന നാഗ്പൂരിലെ പണ്ഡിത് ബഛരാജ് വ്യാസ് ആയിരുന്നു ഒരാള്‍.
പൂജനീയ ഡോക്ടര്‍ജിയുടെ കാലത്ത് നാഗ്പൂരിലെ സ്വയംസേവകനായ ബഛരാജ്, ആദ്യകാലത്ത് സംഘത്തില്‍ വന്ന ഹിന്ദി മാതൃഭാഷക്കാരനായിരുന്നുവെന്ന് ഭാവുറാവു ദേവറസ് ഒരിടത്ത് അനുസ്മരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ ബാലന് ശാഖയില്‍ ഏറെ ശ്രദ്ധേയനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: