അന്നും ഇന്നും ഇടതിന് തലവേദന

Thursday 22 September 2016 10:48 pm IST

  മ്പത് വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം ദേശീയ സമ്മേളനം കോഴിക്കോട് വന്നപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി വേര്‍പിരിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴാണ് അവര്‍ ഒരുമിച്ചെത്തിയത്. എന്നിട്ടും അവര്‍ പലപ്പോഴും മോരും മുതിരയും പോലെയായിരുന്നു. കേരളത്തില്‍ സിപിഎമ്മിന് ജനസംഘത്തോട് ഒട്ടും പഥ്യമുണ്ടായിരുന്നില്ല. എന്നാല്‍ സിപിഐ ഉത്തരേന്ത്യയില്‍ ജനസംഘവുമായി ചേര്‍ന്ന് മത്സരിക്കുകയും ചെയ്തു. പിന്നീട് ബീഹാറില്‍ സോഷ്യലിസ്റ്റ് നേതാവ് കര്‍പൂരി ഠാക്കൂറിന്റെ നേതൃത്വത്തില്‍ ഇരുകക്ഷികളും ഭരണ പങ്കാളികളുമായി. ജനസംഘം സമ്മേളനം മുടക്കാനാണ് മുഖ്യമന്ത്രി നമ്പൂതിരിപ്പാട് ശ്രമിച്ചത്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അന്ന്. പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കാന്‍ റേഷന്‍ വിലയ്ക്ക് അരിചോദിച്ചപ്പോള്‍ നല്‍കാതെ അന്നം മുടക്കാനാണ് നമ്പൂതിരിപ്പാട് ശ്രമിച്ചത്. 5000 പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോള്‍ ''അയ്യായിരമോ ? ജനസംഘത്തിനോ'' എന്ന പ്രതികരണമായിരുന്നു നമ്പൂതിരിപ്പാടിന്. വിലക്ക് വിലപ്പോവില്ലെന്നായപ്പോള്‍ പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ അനുമതി നല്‍കി. അന്ന് ജനസംഘം സമ്മേളനത്തിന് അതിവിശിഷ്ടാതിഥികള്‍ ഉണ്ടായില്ല. എങ്കിലും സുരക്ഷ പ്രശ്‌നമായിരുന്നു. ഇടത് സര്‍ക്കാര്‍ അതുകൊണ്ടുതന്നെ ഏറെ അങ്കലാപ്പിലായിരുന്നു. ബിജെപി ദേശീയ സമ്മേളനം ഇപ്പോള്‍ കോഴിക്കോട് നടക്കുമ്പോഴും മുദ്രാവാക്യങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലെ ആവശ്യമുള്ളൂ. ഇന്ന് ഇഎംഎസിന്റെ സ്ഥാനത്ത് പിണറായി വിജയന്‍. സ്വഭാവത്തിലും സമീപനത്തിലും വലിയ മാറ്റമൊന്നുമില്ല. പക്ഷേ ഇന്ന് റേഷന്‍ തരുമോ എന്ന അപേക്ഷയുമായി മുഖ്യമന്ത്രിയെ സമീപിക്കേണ്ട സാഹചര്യമല്ല. സുരക്ഷയ്ക്ക് സംസ്ഥാനസര്‍ക്കാരിനെ അന്ന് ആശ്രയിക്കേണ്ടി വന്നെങ്കില്‍ ഇന്ന് സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതലൊരുക്കുന്നു, കാത്തുകെട്ടിക്കിടക്കുന്നു. ഇന്ന് പ്രതിനിധികളില്‍ വിശിഷ്ടാതിഥികളും അതിവിശിഷ്ഠാതിഥികളും സമ്മേളനത്തിനുണ്ട്. അന്ന് ജനസംഘം ചെറുതാണെങ്കില്‍ ബിജെപിയായി രൂപമാറ്റം വന്ന ഇന്ന് വളര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി. അന്ന് വലുതെന്ന് തോന്നിപ്പിച്ച പാര്‍ട്ടികള്‍ പലതായി, ചെറുതായി, മിക്കതും ഇല്ലാതെയുമായി. കാലം 21-ാം നൂറ്റാണ്ടിന് കരുതിവച്ച പ്രസ്ഥാനം അതാണ് ബിജെപി. ആരോടും പ്രീണനമില്ലാതെ, എല്ലാവര്‍ക്കും തുല്യനീതി എന്ന മന്ത്രവുമായി മുന്നേറുന്ന ബിജെപി ഒരു വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനമെന്ന് തെളിയിക്കുന്നതാവും കോഴിക്കോട് സമ്മേളനം. ഇടത്-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും ദേശദ്രോഹ ശക്തികള്‍ക്കും താക്കീതും മുന്നറിയിപ്പും നല്‍കുന്നതായിരുന്നു അന്നത്തെ മുദ്രാവാക്യങ്ങളെല്ലാം. അതില്‍ ചിലതിങ്ങനെ: ഹിമവാന്‍തൊട്ട് സമുദ്രംവരെയും ഭാരതവര്‍ഷം ഒന്നേയൊന്ന് നമുക്ക് വേണ്ടത് ഭാരതനാട്ടില്‍ സംസ്‌ക്കാരത്തില്‍ ദീപശിഖ ജാതിമതങ്ങള്‍ പ്രധാനമല്ല നാട്ടിന്നേകത പ്രാധാന്യം ചൂണ്ടിക്കാട്ടി രാമരാജ്യം കിട്ടിയതോ - ഛേ കാമരാജ്യം വരാനിരിപ്പൂ ധര്‍മരാജ്യം പൊങ്ങട്ടെയിനി ദീപപതാക നാഗസ്ഥാനും സ്ഥാനമില്ലിവിടെ സിക്കിസ്ഥാനും സ്ഥലമില്ല, മാപ്പിളനാട്ടിനൊട്ടുമില്ല. ഇനിയും വിഭജനമൊക്കില്ല ത്തി കഠാരി കുറുവടിയേന്തി കണ്ണുമുരുട്ടി ചെമ്പട വന്നാല്‍ ഒന്നിനുപത്തായ് തിരിച്ചുനല്‍കും ജനതതിയാണീദേശക്കാര്‍ രാഷ്ട്രീയത്തിന്‍ വേഷം പലതും കണ്ടുമടുത്തൊരു കേരളനാട്ടില്‍ ഉയരുകയായി പകരുകയായി ജനസംഘത്തിന്‍ ദീപശിഖ വിഭജനവാദം വീണ്ടും വന്നാല്‍ അവരെയൊതുക്കും കൈകളിതാ വാരിക്കുന്തം വീശിവരുന്നോര്‍ക്ക് അന്ത്യംകാട്ടും കൈകളിതാ അയൂബ്ഖാനും മാവോവിനും പട്ടട നല്‍കും കൈകളിതാ''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.