ആലപ്പുഴ: മഹാരാഷ്ട്ര ആഭ്യന്തര- ധനകാര്യ മന്ത്രി ദീപക് വസന്ത് കെ. സര്‍ക്കാര്‍ കേരള കയര്‍ മെഷീനറി നിര്‍മ്മാണ കമ്പനി സന്ദര്‍ശിച്ചു.
ചകിരി വേര്‍തിരിക്കുന്നതു മുതല്‍ കയര്‍ പിരിക്കുന്നതുവരെയുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കമ്പനി ചെയര്മാന് അഡ്വ. കെ. പ്രസാദ്, എംഡി പി.വി. ശശീന്ദ്രന്, മഹാരാഷ്ട്ര ചെറുകിട വ്യവസായ വികസന കോര്പറേഷന് എംഡി ശിവജി ഡോണ്ട്, പ്രോജക്ട് ഡയറക്ടര്‍ ലീന ബെന്സൂദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമ്പനിയുടെ 14 ഇനം യന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന സംയോജിത കയര്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനും ധാരണയായി. ആദ്യഘട്ടമെന്ന നിലയില്‍ ഏകദേശം ഒന്നരക്കോടി രൂപയുടെ 12 യൂണിറ്റുകള്‍ വാങ്ങുന്നതിനു തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: